ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും നിസ നിസ സഗമപനിസഗാ സഗമപനിസഗാ മഗസനിസ പനിമപ ഗമപനി സനിപമ ഗമ പമഗ പമഗ സനി സപ നി സമഗ....സഗ
 
O Gopi damsel ! This is the Flow of the Flute Divine of the Self.
 
ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ രാധികേ വരൂ വരൂ
 
Come O Auspicious Damsel, O Radhika,
O Sacred Feminine, Prakriti of Purusha !
 
നിലാവിന്‍ പാര്‍വള്ളിയില്‍ ആടാന്‍ ഓമനേ വരൂ വരൂ

Come, to dance in the magnificence of Moonlight.
 
വസന്തം പൂന്തേന്‍ ചോരാറായ് കരവീര തളിരിതളില്‍ മാകന്ദ പൊന്നിലയില്‍ രാസലോല യാമം ആകെ തരളിതമായ്
 
Vasanta became a river of Honey
And Yamas became beautiful
 
നീലാംബരിയില്‍ താനാടം വൃന്ദാവനികള്‍ പൂക്കുമ്പോള്‍
 
ഇന്നെന്‍ തോഴി ഹൃദയം കവിയും ഗാനം വീണ്ടും
 
When in the infinite blue sky
The celestial plants blossom
 
 
പാടാം ഞാന്‍ കാളിന്ദി അറിയുന്ന ശൃംഗാര വേഗങ്ങളില്‍
 
I will sing with Sringara speed,
Which is familiar to Kalindee !
 
മാധവമാസം നിറമേകും യമുനാ പുളിനം കുളിരുമ്പോള്‍
 
The Madhava Month ( Vaishakha ) shines
As the embrace of Yamuna river turns blissful
 
 
ഇന്നെന്‍ തോഴി അകലെ സഖികള്‍ മുത്തും മലരും
തേടുമ്പോള്‍ ആരോരും അറിയാത്ത കൈവല്യം ഏകാം വരൂ...
 
Today O Consort, when thy friends seek pearls
Kaivalya, unknown to many, cometh to us