പുഷ്പമംഗലയാം ഭൂമിക്ക് വേളിപ്പുടവയുമായ് വരും വെളുത്തവാവേ എന്റെ മടിയില്‍ മയങ്ങും ഈ മാലതി ലതയെ തൊടല്ലേ - തൊടല്ലേ നീ...

 
O thou Full Moon !
Who cometh with nuptial dress
For this flower festooned Earth
Touch not the ravishing damsel
Reclining on my lap
Never, never, never!
 
കടഞ്ഞ ചന്ദന മെതിയടികളുമായ്
കയ്യില്‍ കനക വേണുവുമായ്
പൊന്മുകില്‍ ചെമ്മരിയാടിനെ മേയ്ക്കുന്ന
പുല്ലാനി മലയിലെ ആട്ടിടയന്‍ നീ
ഈ കവിളിലെ നീഹാര ഹാരം കവരുമോ - നിലാവേ കവരുമോ ‌
 
With sandalwood footwear
And with golden flute
Thou art the shephard
Of the mountain mighty !
Wilt thou steal from me
The vitality on my lady love's cheeks !

കുളിച്ചു കൂന്തലില്‍ ദശപുഷ്പവും ആയ്
കണ്ണില്‍ പ്രണയ ദാഹവുമായ്
എന്‍ മെയ് മന്മഥ ചാപമായ് മാറ്റും
ഈ ഉന്മാദിനി എന്റെ പ്രാണസഖി
നീ ഈ മനസ്സിലെ ഏകാന്ത രാഗം
കവരുമോ - നിലാവേ കവരുമോ...
 
Who comes adorned with Flowers Ten
With thirst of Love
Who maketh me the Bow of Cupid
This crazy lady love of mine
This solitary Raga in my mind
O Moonlight ! wilt thou steal from me ?