പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ - കാലില്കാഞ്ചനച്ചിലമ്പണിയും കലയാണു ഞാന്പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്

 
I am that Beauty who came
From the Churning of the Ocean
I am that Art
Who adorns golden feet bells

 അനങ്ങുമ്പോള്കിലുങ്ങുന്നോരരഞ്ഞാണവും - മെയ്യില്നനഞ്ഞപൂന്തുകില്മൂടുമിളം നാണവും വലം പിരിശംഖിനുള്ളില്ജലതീര്ഥവും - കേളീ നളിനത്തില്നിറയുന്ന ജലബിന്ദുവും തന്ന്

പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്

With a waist girdle that rings
With amorous shame in body
Water sacred in the conch
Like the water drop on Lotus

 പതിനാലുലോകങ്ങള്ക്കും പ്രിയമോഹിനി - കണ്ടു മുനിമാരും മയങ്ങുന്ന വരവര്ണ്ണിനീ അരയന്നനട നടന്നങ്ങരികില്വരാം - തങ്ക ത്തിരുമെയ്യിലണിയിക്കാം ഹരിചന്ദനം

ഇന്ന് പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്

I am that tantalizing Temptress
Of parallel Universes Fourteen
Even Rishies fall for my guile
I will apply sandalwood on thy body

പട്ടുനിലാത്തുകില്ചുറ്റിയുടൂത്തൊരു പൂച്ചെണ്ട് മത്തമരാളവിഹാരസരസ്സിലെ നീര്ച്ചെണ്ട് പൂത്തമുഖങ്ങളില്മുത്തുകിളിര്ത്തൊരു നേരത്ത് കണ്മുനക്കൊടികള്കൊണ്ടുകാമമല- രമ്പുതൂകുമതിന്പ്രാണഹര്ഷവുമായ്

പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്  

തൈ തിത്തൈ മണി ങ്കണകൈകളില്പാല്ക്കടലമൃതോടേ - നൃത്തം ഇലത്താളം പിടിക്കു ലതാദികളേ കൊഞ്ചും ഇളനെഞ്ചില്പുതുമലര്ശരമഞ്ചും മുഖമഞ്ചുന്നൊരു മദമായ് ഇരവിലും പകലിലും ഇതളിടും ചൊടിയിലെ മധുരിമ നുകരവേ പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്

സ്വപ്നം മനസ്സരസ്സില്വിടര്ന്നില്ലയോ - വീണ്ടും സ്വര്ഗ്ഗം മുഖപ്രസാദമണിഞ്ഞില്ലയോ ദേവസദസ്സിനിന്നു സുകൃതോത്സവം ദേവിതന്അനുഗ്രഹ തിരുവുത്സവം

ഇന്ന് പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്

Did not dream blossom in mind ?
Did not Heaven shine on thy face ?
For the celestial assembly fest today
With blessings from the Mother Divine.